Monday, 2 January 2017

ആദ്യ പ്രണയം

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം...... പ്രണയം എന്ന് പറയാൻ പറ്റ്വോ എന്തോ..... കാരണം പ്രായം അതല്ലേ...'.... ഒരു ഭംഗിയുള്ള ആൺകുട്ടിയോട് തോന്നിയ ഇഷ്
ടക്കൂടുതൽ ..... അങ്ങനെ പറയാം അല്ലേ'' ''
അങ്ങനെ എന്റെ രണ്ടാം ക്ലാസ്സ് പ്രണയം...... അവനാണെങ്കിൽ എന്നെ നോക്കത്തുപോലുമില്ല..... iഓടി പിടിത്തവും വട്ടം വട്ടം നാരങ്ങയും കളിക്കുന്നതോ വേറെ പെൺകൊച്ചിന്റെ കൂടെ ..... അതു കൊണ്ട് ആ നോട്ടം അങ്ങ് അവസാനിപിച്ചു ......
പിന്നെ എഴാം ക്ലാസ്സ് കഴിഞ്ഞ് അവൻ ചേർന്ന സ്കൂളിൽ തന്നെ ചേർന്നു ..... 8B യിൽ നിന്നും 8cയിലേക്ക് പോകാൻ പറഞ്ഞ ടീച്ചറോട് ഒന്ന് പോ ടീച്ചറേ ന്നും പറഞ്ഞ് അവിടെ തന്നെ അങ്ങ് ഇരുന്നു.'' അങ്ങനെ അങ്ങ് പോകാൻ പറ്റോ മ്മടെ ചെക്കൻ ഇവിടിരിക്കുമ്പോ.. '' അങ്ങനെ സൈലൻറായി അവന്റെ പിന്നാലെ കൂടി ....:
എട്ടും ഒമ്പതും കഴിഞ്ഞ് ദേ കിടക്കണു.... പുള്ളി ടി.സി വാങ്ങി വേറെ സ്ക്കൂളിലേക്കങ്ങ് പോയി ....: പിന്നാലെ പോകാൻ പറ്റിയില്ല ..... വീട്ടിൽ ചോദിച്ചാൽ പറയാൻ വല്ല കാരണവും വേണ്ടേ...... അങ്ങനെ പത്താം ക്ലാസ്സിൽ നിരാശയോടങ്ങനെ ഇരുന്നു ....' എസ്.എസ്.എൽ.സിക്ക് അതാ മാർക്ക് കുറഞ്ഞ്
പോയതെന്ന് എന്റെ പ്രിയ കൂട്ടുകാരീസ് പറയുമായിരുന്നു.'' അല്ലാതെ പഠിക്കാത്തോണ്ടല്ല ...
അങ്ങനെ സ്ക്കൂൾ ജീവിതം അവസാനിച്ചു.. '' പിന്നെ എപ്പോഴൊക്കെയോ ബസിൽ പോകുമ്പോൾ ഞാനവനെ കണ്ടിരുന്നു: '' സംസാരിക്കാൻ പറ്റിയിരുന്നില്ല.. '' ചുമ്മാ പുഞ്ചിരി... എന്താല്ലേ.''
അങ്ങനെ ഹയർ സെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ തമിഴ്നാട്ടിലേക്ക് പഠിക്കാൻ ചേക്കേറി.. .i... കേരളാ പൊണ്ണ് തമിഴ് പയ്യൻസിന്റ ആരാധനാപാത്രമായ് മാറിയപ്പോ ആദ്യ പ്രണയോം മണ്ണാങ്കട്ടേം മറന്നങ്ങ് പോയി......
പഠിത്തം കഴിഞ്ഞ് മുറച്ചെക്കനെയും കല്യാണം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു.'' ആ നാളുകളിൽ മുഖപുസ്തകത്തിലൂടെ അവനെ കണ്ടു ...... സംസാരിച്ചു.. പുള്ളിക്കിതൊന്നും അറിയില്ലാട്ടാ..... ഞാനൊട്ടു പറയാനും പോയില്ല.'
പിന്നീടെന്തോ കാര്യത്തിന് നമ്പറും വാങ്ങി.'' ' ബിസിനസ് കാര്യങ്ങൾക്ക് മ്മടെ കെട്ട്യോനെ വിളിച്ച് സംസാരിച്ച് അവര് തമ്മിൽ കൂട്ടായി ...... പകച്ച് പോയി എന്റെ യൗവ്വനം: ,..... അന്നൊന്നും ഈ സാമഗ്രികൾ ഒന്നും ഇല്ലായിരുന്നല്ലോ ദൈവമേ എന്ന് ചിന്തിച്ചു പോയി ഞാൻ....
ഒരു ദിവസം കെട്ട്യോനോ ടീ കഥയൊക്കെ അങ്ങ് പറഞ്ഞ് കൊടുത്തു :: കളിയാക്കി എന്ന് മാത്രമല്ല എന്റെ അനിയത്തീസ് മാരോട് ഈ കാര്യം പറഞ്ഞ് കൊടുക്കുകയും ചെയ്തു..... അങ്ങനെ അവരുടെ മനസ്സിൽ മാതൃകയായി കൊണ്ട് നടന്ന എന്നെ പെട്ടിയിൽ വച്ചങ്ങ് പൂട്ടി...... മാതൃകയാക്കാൻ വേറെ ആരെയോ തേടി നടപ്പാ പാവങ്ങൾ......
കഴിഞ്ഞ ഇരുപത്തിരണ്ടിന് അവന്റെ കല്യാണമായിരുന്നു.'' പോയി സമ്മാനവും കൊടുത്ത് സദ്യേം കഴിച്ച് ഫോട്ടോയും എടുത്ത് എന്റെ കൊച്ചിനേം കൊണ്ട് അവനെ അങ്കിളേന്നും വിളിച്ചിട്ടാതിരിച്ചു പോന്നത് .... (അങ്കിളേന്ന് വിളിപ്പിച്ചത് അവനോടുള്ള പ്രതികാരമ യി രു ന്നു ട്ടോ... അവനറിയത്തില്ലേലും എനിക്ക് സമാധാനായി... അല്ല പിന്നെ ) ... ഇടയ്ക്ക്മ്മടെ പ്രിയതമന്റെ വക ഒരു കളിയാക്കലും കണ്ണിറുക്കലും .... അവരെ വിരുന്നിനു വിളിക്കുന്നില്ലേ ചാ രൂട്ട്യേന്നൊരു തേങ്ങാക്കൊല ഡയലോഗും [അതിന് വീട്ടിലെത്തിപ്പൊ കൊട്ത്തിട്ടുണ്ട് ] ....ന്നാലും അത്ര നേരം അവിടെ പിടിച്ചു നിന്ന് അവരെ വിരുന്നിനും ക്ഷണിച്ച എന്നെ സമ്മതിക്കണം ലേ... എന്റെ ഒരു മനസ്സേ.... ഹോ.''

No comments:

Post a Comment