വീട്ടുകാർക്ക് പേടി കാണും നമ്മൾ ഫേയ്സ്ബുക്ക് വഴി വല്ല പെണ്ണിയോ/അണിനെയോ പ്രണയിച്ചു കല്യാണം കഴിച്ചാലോ എന്ന്....
വീട്ടുകാർക്ക് അറിയില്ലല്ലോ...!! മുഖപുസ്തകത്തിൽ പല ഗ്രൂപ്പുകൾ ഉള്ളതും അതിലെ ഒരു ദിവസത്തെ സുന്ദരമായ സൃഷ്ടികൾ വായിച്ചു തീർക്കാൻ ഒരു ദിവസം കുറഞ്ഞു പോകുന്നതും...
പിന്നെ ആൺ
കുട്ടികൾ ആയാൽ (ഞാൻ ആൺ കുട്ടി ആണ് അതുകൊണ്ടു ഇങ്ങനെ എഴുതുന്നു
പെൺകുട്ടികൾക്കും കാണും ഇങ്ങനെ) വാട്സാപ്പിൽ കുറെ ബോയ്സ് ഒൺലി
ഗ്രൂപ്പുകളും... അതിലെ രസം വേറെ തന്നെ ആണ്...
രസം എന്ന് പറഞ്ഞത് കൊണ്ട് തെറ്റു ധാരണ വേണ്ട.. ഞങ്ങൾ കാണാൻ കുറച്ചു അലമ്പുകൾ ആണെങ്കിലും നല്ല ഗ്രൂപ്പുകളിലെ ചേരാറുള്ളൂ...
അതിലെ വല്ല തമാശകളും വായിച്ചു ചിരിച്ചാൽ വീട്ടു കാരുടെ ഒരു നോട്ടം ഉണ്ട് നമ്മൾ കൈ വിട്ടു പോയി എന്ന രീതിയിൽ...
ചില ഗ്രൂപ്പുകളിൽ ഓരോ ദിവസം ഓരോരുത്തരെ പഞ്ഞിക്കിടുന്ന (പാരാവെപ്പ്, വധിക്കുക) എന്ന ചടങ്ങുണ്ട്.. ഇന്ന് ഞാൻ നാളെ നീ.. നമ്മുടെ ഊഴം ആണെങ്കിൽ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ കണ്ടാൽ വീട്ടുകാർ വിചാരിക്കും നമുക്ക് കാര്യമായി വല്ല തകരാറും സംഭവിച്ചു എന്ന്....
സമയം പോകാതെ ബോറടിച്ചാൽ ഒരു ഹായ് പറഞ്ഞാൽ "ആ പറയടാ" എന്ന് തിരിച്ചു പറയാൻ ഈ കൂട്ടുകാർ കാണും ഏതു പതിരാത്രിയിലും..
ഇതൊന്നുമല്ല വല്ല ആശുപത്രി കേസിലും രക്തം വേണമെങ്കിൽ ഗ്രൂപ്പിൽ ഒന്ന് പോസ്റ്റ് ചെയ്താൽ മതി ഉടനെ ഹോസ്പിറ്റലിൽ ആള് തിരഞ്ഞു വരും ബ്ലഡ് തരാൻ..
ഇവരെയൊക്കെ പിണക്കുന്നത് മോശം അല്ലെ...!! അത് കൊണ്ട് നമ്മൾ എല്ലാവരെയും പിണക്കാതെ കൊണ്ട് പോകാൻ ഇത്രയൊക്കെ ചെയ്യണ്ടേ..!!!
വീട്ടുകാരെ , ഞങ്ങൾ കുറച്ചു വായ നോട്ടവും കുസൃതികളും കയ്യിലുണ്ടങ്കിലും വേറെ ഒരു ശല്യവും ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് ഉണ്ടാകില്ല... ഞങ്ങൾ ഉള്ളു കൊണ്ട് ഒരു പാവങ്ങളാണ് മിക്കവരും..
വീട്ടുകാരായ നിങ്ങൾ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ആരാ വിശ്വസിക്കാ ഞങ്ങളെ....!!!
ഒന്ന് ശരിയാണ്.. ഞങ്ങൾക്ക് മൊബൈലിൽ കളി കുറച്ചു കൂടുതലാണ്.. പക്ഷെ നിങ്ങൾക്ക് ഞങ്ങളുടെ മേൽ ഒരു വിശ്വാസം ഉണ്ട് അത് കാത്തു സൂക്ഷിക്കേണ്ടതു ഞങ്ങളുടെ കടമയാണ്...
ആ വിശ്വാസം നഷ്ടമായാൽ പിന്നെ ആ നിമിഷം മുതൽ ഞങ്ങളില്ലാതെ ആകുന്നു... അത് കൊണ്ട് ഞങ്ങൾ ചെറിയ കുസൃതികൾ ഒപ്പിക്കുമെങ്കിലും ഞങ്ങൾ ആ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തില്ല...
ഞങ്ങൾ അച്ഛന്റെയും അമ്മയുടെയും മക്കളാണ്, ചേച്ചിയുടെ അനിയനാണ്, അനിയത്തിയുടെ ചേട്ടനാണ്, കുഞ്ഞനിയന് വഴികാട്ടിയാണ്.. ഇതൊന്നും ഒരിക്കലും മറക്കില്ല...
Shareef Kottakkal

No comments:
Post a Comment